മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവര്‍ കം അറ്റന്റന്റ് ഇന്റര്‍വ്യൂ.

മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവര്‍ കം അറ്റന്റന്റ് ഇന്റര്‍വ്യൂ.

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തിനായി ജില്ലയിലെ ബ്ലോക്കുകളിലേക്ക് ഡ്രൈവര്‍ കം അറ്റന്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

പ്രതിമാസം 20,060 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

വാക് ഇന്‍ ഇന്റര്‍വ്യൂ കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മുതല്‍ ഒരു മണി വരെ നടക്കും.

അപേക്ഷിക്കുന്നവര്‍ക്ക് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും എല്‍ എം വി ഡ്രൈവിംങ്ങ് ലൈസന്‍സും ഉണ്ടായിരിക്കണം.

സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഇന്റര്‍വ്യൂന് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain