ഇന്റർവ്യൂ വഴി നേടാവുന്ന വിവിധ അവസരങ്ങൾ
കണ്ണൂർ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.അപേക്ഷകർ 30 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദധാരികളായിരിക്കണം.
30 മുതൽ 40 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങൾക്ക് മുൻഗണന.
40 മുതൽ 52 വയസ്സ് വരെ പ്രായമുള്ള വിമുക്തഭടൻമാരെ (ഇവർക്ക് ബിരുദം നിർബന്ധമല്ല) പുരുഷ വാർഡൻ തസ്തികയിലേക്ക് പരിഗണിക്കും.
താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയാഡാറ്റ എന്നിവയും വയസ്സ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ്, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അവയുടെ പകർപ്പുകളുമായി നവംബർ ഏഴിന് രാവിലെ 11 ന് ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
🔰തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നവംബർ 5 ന് അഭിമുഖം നടത്തും.
എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി. അല്ലെങ്കിൽ മെഡിസിൻ / സർജറി / അനസ്തേഷ്യ / ഓർത്തോപീഡിക് / റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., റ്റി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
പ്രതിമാസ വേതനം 73,500 രൂപ.
താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.