സപ്ലൈകോയിൽ ജോലി നേടാൻ അവസരം.
കേരള സർക്കാർ സ്ഥാപനമായ സപ്ലൈ കോയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ.
ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ വേതനം 20000 രൂപ.
ഫുഡ് ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത
NET/Phd അഭികാമ്യം.
ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയം വേണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30.