ആയിരത്തോളം ഒഴിവുകൾ നിയുക്തി തൊഴില്‍ മേള നടത്തുന്നു

ആയിരത്തോളം ഒഴിവുകൾ നിയുക്തി തൊഴില്‍ മേള നടത്തുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സെന്റ് മൈക്കള്‍സ് കോളേജ് ചേര്‍ത്തലയും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള 'നിയുക്തി 2024' നവംബര്‍ 2ന് ശനിയാഴ്ച സെന്റ് മൈക്കള്‍സ് കോളേജില്‍ നടത്തും.

20-ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കാണ് അവസരം.

പ്രവൃത്തി പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും മേള ലക്ഷ്യമിടുന്നു.

എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ഡിപ്ലോമ, ഐ. റ്റി. ഐ, ബിരുദം, ബിരുദാന്തര ബിരുദം, നേഴ്‌സിംഗ്, ഹോസ്പിറ്റല്‍ അറ്റന്റര്‍, കെയര്‍ അസിസ്റ്റന്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.

ബയോഡാറ്റയുടെ 6 പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി രാവിലെ 9 മണിക്ക് കോളേജില്‍ എത്തി ചേരണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain