ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപെരിയാർ മൂന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡർ ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
കുറഞ്ഞ യോഗ്യത എസ് എസ് എൽ സി യും എൽഎംവി- ഡ്രൈവിംഗ് ലൈസൻസുമാണ്.
താല്പര്യമുള്ളവർ ഒക്ടോബർ 18 വ്യാഴാഴ്ച രാവിലെ 11-ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, തിരിച്ചറിയൽ കാർഡും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
അഴുത, ദേവികുളം ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
2) കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്സില്‍ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച ഒക്ടോബര്‍16 ന് രാവിലെ 10.30 ന് നടത്തുന്നു.
യോഗ്യത: ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം അല്ലെങ്കില്‍ ബിഫാം (ആയുര്‍വ്വേദ).
വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം.
.png)