സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്

സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ഒഴിവ്
കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം
ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ

എസ്എസ്എല്‍സി /തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി: 18-41,നിയമാനുസൃത വയസ്സിളവ് ബാധകം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

🔰ഓവർസിയർ കരാർ നിയമനം

മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡാറ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളർക്ക് അപേക്ഷിക്കാം.

മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 8 വൈകീട്ട് 5 ന് മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain