എംപ്ലോയ്‌മൻ്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കായി സ്വയംതൊഴിൽ പദ്ധതി

എംപ്ലോയ്‌മൻ്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കായി സ്വയംതൊഴിൽ പദ്ധതി.50 മുതൽ 65 വയസ്സ് വരെ പ്രായമുള്ളവർക്കായാണ് ഈ പദ്ധതി നവജീവൻ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ വിവരങ്ങൾ വായിച്ചു മനസിലാക്കുക.
സഹായം വായ്പയായിട്ടാണ് ലഭിക്കുക.ജില്ലാ സാത്‌കൃത ഷെഡ്യൂൾഡ് ബാങ്കുകൾ സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾ, കേരള ബാങ്ക്. കെ.എസ്.എഫ്.ഇ. മറ്റ് പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങൾ എന്നിവയിൽനിന്നാണ് വായ്പ ലഭിക്കുക. പരമാവധി വായ്പാതുക 50000 രൂപ. 25 ശതമാനം തുക സബ്‌സിഡിയായി വായ്പാ അക്കൗണ്ടിൽ നിക്ഷേപിക്കും തിരിച്ചടവും പലിശയും വായ്പയെടുക്കുന്ന സ്ഥാപനങ്ങളുടെ നിയമത്തിനനുസരിച്ചാകും. 
ഈ വായ്പയ്ക്ക് ജാമ്യം വേണ്ട.

എംപ്ലോയ്‌മെൻ്റ് രജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന വ്യക്തിഗത വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. 

രജിസ്ട്രേഷൻ സ്ഥിരമായി പുതുക്കുന്നവർ, സ്ത്രീകൾ, വിധവകൾ, ഭിന്നശേഷിക്കാർ, ദാരിദ്ര്യരേഖ ദേശയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് വായ്പ അനുവദിക്കുന്നതിൽ മുൻഗണനയുണ്ട്. ഒന്നിലധികം പേർ ചേർന്ന് തുടങ്ങുന്ന സംരംഭത്തിന് ഓരോ വ്യക്തിക്കും പ്രത്യേകമായും വായ്പ ലഭിക്കും.
www.employmentkerala govin എന്ന വെബ്‌സൈറ്റിൽനിന്ന് ലഭിക്കും. തൊട്ടടുത്ത എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ അന്വേഷിച്ചാൽ വിശദ വിവരങ്ങളറിയാം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain