ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്: അപേക്ഷ ക്ഷണിച്ചു

ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്: അപേക്ഷ ക്ഷണിച്ചു
സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് ഒക്ടോബർ 10ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ജോലി നേടുക.

യോഗ്യത വിവരങ്ങൾ?

മൂന്നു വർഷത്തെ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ ഡിപ്ലോമ, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിങ്/ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയ. 
▪️വേതനം 17,000 രൂപ. 
▪️പ്രായപരിധി 18-41.

അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ സമർപ്പിക്കണം.

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain