വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഡോക്ടര്‍ തസ്തികയുടെ യോഗ്യത.
എസ്.എസ്.എല്‍ സി, എല്‍.എം.വി ലൈസന്‍സാണ് ഡ്രൈവര്‍ തസ്തികയിലേക്കുള്ള യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍ - 04936 202292.
അസിസ്റ്റന്റ് സര്‍ജന്‍ നിയമനം : അഭിമുഖം 7 ന്
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന് ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓപീസര്‍ അറിയിച്ചു. ഫോണ്‍-04936 282854.
ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് (എം.എം.ടി.എം)) താൽക്കാലിക തസ്തികയിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു.
മെക്കാനിക്കൽ എൻജിനിയറിങിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്.