മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ.

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസ് നു കീഴിൽ എ.ആർ.ടി ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, കൗൺസിലർ തസ്തികകളിലേക്ക് നവംബർ 7ന് അഭിമുഖം നടത്തുന്നു.

എം.ബി.ബി.എസ്, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത.

പ്രതിമാസ ശമ്പളം 72,000 രൂപ.

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (പെർഫെക്ഷൻ സ്പെസിഫൈഡ് ഇൻ മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ സോഷ്യോളജിയിലെ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് കൗൺസിലറുടെ യോഗ്യത.

പ്രതിമാസ ശമ്പളം 21,000 രൂപ.

ഒരു വർഷത്തേക്കാണ് നിയമനം.

ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അഡ്രസ് തെളിയിക്കുന്ന രേഖയും അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം പ്രിൻസിപ്പാളിന്റെ ആഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain