പ്രമുഖ നിർമ്മാതാക്കളായ ഈസ്റ്റേൺ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ.

കേരളത്തിലെ പ്രമുഖ നിർമ്മാതാക്കളായ ഈസ്റ്റേൺ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ.
ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന നിരവധി അവസരങ്ങൾ. വന്നിട്ടുള്ള അവസരങ്ങളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

1) സെയിൽസ് എക്സിക്യൂട്ടീവ്.

 വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.പ്രായപരിധി 35 വയസ്സ്. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.കോട്ടയം,അടിമാലി,കൊല്ലം കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് അവസരങ്ങൾ. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്

2) ഡ്രൈവർ കം അസിസ്റ്റന്റ്.

 പ്രായപരിധി 35 വയസ്സു വരെയുള്ള  പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.കോട്ടയം, അടിമാലി, തൃശ്ശൂർ, മഞ്ചേരി,കൊല്ലം എന്നിവിടങ്ങളിലേക്ക് അവസരങ്ങൾ.പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാം.

3) ക്വാളിറ്റി എക്സിക്യൂട്ടീവ്.

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി പാസ് ആയവർക്ക് അപേക്ഷിക്കാം . പ്രായപരിധി 35 വയസ്സ്.പുരുഷന്മാർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.

 മുകളിൽ പറഞ്ഞ എല്ലാ പോസ്റ്റിലേക്കും ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ പ്രയുക്തി തൊഴിൽമേള വഴിയാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നത്.


ഇന്റർവ്യൂ നടക്കുന്ന സമയം ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.

ഡേറ്റ് : 22 നവംബർ 2024.
സമയം : രാവിലെ 10 മണി മുതൽ
ലൊക്കേഷൻ: യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോ 
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി , കോട്ടയം.


തികച്ചും സൗജന്യമായി നടക്കുന്ന ഈ തൊഴിൽമേള വഴി എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain