ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് എൻജിനീയറിങ് കോളേജിൽ ജോലി നേടാം.

എൻജിനീയറിങ് കോളേജിൽ ഡ്രൈവർ കം ക്ലീനർ ഒഴിവ്.

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് വിജയവും ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം.

താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.

2) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും.

യോഗ്യത എം ബി ബി എസ്, റേഡിയോളജിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്‍.

താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 25 ന്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 11:30 ന് അഭിമുഖത്തില്‍ പങ്കെടുക്കണം.
രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain