കേരള മഹിള സമഖ്യ സൊസൈറ്റിയിൽ അവസരങ്ങൾ

കേരള മഹിള സമഖ്യ സൊസൈറ്റിയിൽ  അവസരം

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കാസർഗോഡ് ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡിഷണൽ ടീച്ചർ തസ്തികയിലേക്ക് (ഒരൊഴിവ്) നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്കായി വാക് – ഇൻ ഇന്റർവ്യൂ നടത്തുന്നു.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഡിസംബർ 12 ന് രാവിലെ 11 ന് കാസർഗോഡ് നീലേശ്വരം ചായോത്ത് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യയുടെ ജില്ലാ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

keralasamakhya@gmail.com

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

🔰തൃശൂർ ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ വയര്‍മാന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.പി.എസ്.സിയുടെ റൊട്ടേഷന്‍ സംവരണ, സംവരണേതര ചാര്‍ട്ട്പ്രകാരമായിരിക്കും നിയമനം.

വയര്‍മാന്‍ തസ്തികയില്‍ റൊട്ടേഷന്‍ പ്രകാരം ഇഡബ്ല്യുഎസ് വിഭാഗത്തില്‍ നിന്നും ഇലക്ട്രോണിക്‌സ് മെക്കാനിക്ക് തസ്തികയ്ക്കായുള്ള ഒഴിവില്‍ റൊട്ടേഷന്‍ പ്രകാരം എസ്.സി വിഭാഗത്തില്‍ നിന്നും നിയമനം നടത്തും.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ 10.30 ന് ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain