പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ആയുഷ് മിഷനിൽ അവസരം.
തൃശ്ശൂർ: നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലേക്കുള്ള കുക്ക് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലികമായി നിയമനം നടത്തുന്നു. അപേക്ഷ ഫോം, ബയോഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, ഇവയുടെയെല്ലാം ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ 2024 ഡിസംബർ 6 ന് 10 മണിക്ക് വാക്ക് ഇൻ ഇൻ്റർവ്യൂന് എത്തിച്ചേരേണ്ടതാണ്. ഇന്റർവ്യൂ വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 20 കൂടുതൽ അപേക്ഷകൾ വന്നാൽ ഇൻ്റർവ്യൂ കൂടാതെ എഴുത്ത് പരീക്ഷയും നടത്തുന്നതാണ്.
യോഗ്യത - SSLC പാസ്സായിരിക്കണം
പ്രതിമാസ വേതനം - 10500 രൂപ
ഒഴിവുകളുടെ എണ്ണം - 1
ഉയർന്ന പ്രായപരിധി - 27.11.2024 ന് 40 വയസ്സ് കവിയരുത്.
🔰പാലക്കാട് ജില്ലയിൽ കുടുംബശ്രീ സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട് പബ്ലിക് റിലേഷന്‍സ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് പി.ആർ ഇന്റേണിനെ നിയമിക്കുന്നു.
ജേണലിസം/ മാസ് കമ്യൂണിക്കേഷൻ/ ടെലിവിഷൻ ജേണലിസം/ പബ്ലിക് റിലേഷൻസ് എന്നിവയില്‍ ഏതിലെങ്കിലുമുള്ള പി.ജി ഡിപ്ലോമയാണ് യോഗ്യത.
സ്വന്തമായി വീഡിയോ സ്റ്റോറികൾ ഷൂട്ട് ചെയ്ത് തയ്യാറാക്കാൻ കഴിയുന്നവർക്ക് മുൻഗണന നൽകും.
ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പന്റോടു കൂടിയാണ് നിയമനം.താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബര്‍ ആറിന് വൈകീട്ട് നാലു മണിക്ക് മുമ്പായി പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്ററുടെ ഓഫീസിൽ സമര്‍പ്പിക്കണം.