ഹോമിയോ ആശുപത്രിയിൽ തസ്തികയിൽ അവസരം.

ഹോമിയോ ആശുപത്രിയിൽ  ജോലി നേടാൻ അവസരം.
ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ എച്ച്എംസിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റർവ്യൂ വഴി ആണ് നിയമനം, ജോലി ആഗ്രഹിക്കുന്നവർ ഇന്റർവ്യൂ അറ്റന്റ് ചെയ്തു ജോലി നേടുക, ഷെയർ ചെയ്യൂ 

യോഗ്യത ലാബ് അറ്റന്‍ഡര്‍

ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം.ലാബില്‍ ജോലി ചെയ്ത പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഫാര്‍മസി അറ്റന്‍ഡര്‍

തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹോമിയോ ഫാര്‍മസി കൈകാര്യം ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

എങ്ങനെ ജോലി നേടാം 

രണ്ടു തസ്തികകള്‍ക്കും പ്രായപരിധി 40 വയസ്സ്. ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 5 ന് രാവിലെ 10 നും ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 7 ന് രാവിലെ 10 നും നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2389065

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain