എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ ജില്ലകളിൽ വന്നിട്ടുള്ള അവസരങ്ങൾ.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി  വിവിധ ജില്ലകളിൽ വന്നിട്ടുള്ള അവസരങ്ങൾ.
വിവിധ ജില്ലകളിൽ ആയി എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിലും വിദേശത്തേക്കും ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ജോലി വിവരങ്ങൾ താഴെ നൽകുന്നു ഓരോ ഒഴിവുകൾ യോഗ്യത വായിച്ചു മനസിലാക്കി നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക. 

Alappuzha Employability Centre Recruitment November 2024



ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നടത്തുന്ന നിയമനത്തിനുള്ള അഭിമുഖം 2024 നവംബര്‍ 16ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രണ്ട് കമ്പനികളിലായി 30 ഒഴിവ് ഉണ്ട്. വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ, ഡിപ്ലോമ (ടൂ വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം), പ്ലസ് ടു, ബിരുദം. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.

കാസർകോട് എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്



കാസർകോട് ജില്ലാ എംപ്ലോമെന്റ് എക്സേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്നു. കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ 2024 നവംബര്‍ 16ന് രാവിലെ 10.30 മുതല്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഗ്ലോടച്ച്, നീതി മെഡിക്കല്‍സ് മുതലായ കമ്പനികളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. അക്കണ്ടന്റ്, ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി, വെബ്സൈറ്റ് ട്രെബിള്‍ ഷൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. ബി.ഇ, ബി ടെക്, ബി.സി.എ, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബികോം (കോ-ഓപ്പറേഷന്‍) ഒരു വര്‍ഷ എക്സ്പീരിയന്‍സ് മുന്‍ഗണന.


 എംപ്ലോയബിലിറ്റി സെറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം രജിസ്ട്രേഷന് എത്തണം. രജിസ്ട്രേഷന്‍ ആജീവനാന്ത കാലാവധി ഉണ്ടാകും. പ്രായപരിധി 18-35. യോഗ്യത എസ്.എസ്.എല്‍.സി മുതല്‍ ഫോണ്‍- 9207155700

മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ ജോബ്‌ഡ്രൈവ് നവംബര്‍ 16 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ്‌ഡ്രൈവ് നവംബര്‍ 16 ന് ജോബ്‌ഡ്രൈവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 2024 നവംബര്‍ 16ന് രാവിലെ 10.30 ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് റജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. മുന്നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain