കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍

എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവില്‍ കരാര്‍ നിയമനം നടക്കുന്നു. ബിരുദം, ഗവ. അംഗീകൃത ഡിസിഎ/പിജിഡിസിഎ ഉള്ളവര്‍ക്ക് അവസരം. 2 വര്‍ഷ ജോലിപരിചയം വേണം. അഭിമുഖം നവംബര്‍ 15ന്.

സ്ക‌ൽ സെന്റർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സ്‌റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 10 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെൻറുകളിലേക്ക് കരാർ അടിസ്‌ഥാനത്തിൽ സ്‌കിൽ സെൻറർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.

 യോഗ്യത എംബിഎ/എം.എസ്‌.ഡബ്ല്യു/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക്.
പ്രായ പരിധി 20 വയസ് മുതൽ 35 വയസ് വരെ. താൽപര്യമുള്ളവർ സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട‌് കോ- ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നവംബർ 20 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് - ഇൻ - ഇൻ്റർവ്യൂവിൽ ഹാജരാകണം .ഫോൺ: 04772239655

LD ക്ലാര്‍ക്ക് ജോലി 

എറണാകുളം കോതമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍, എല്‍എസ്ജിഡി വിഭാഗത്തില്‍ ക്ലാര്‍ക്ക് ഒഴിവ്. നവംബര്‍13 വരെ അപേക്ഷിക്കാം. 94960 45807.

അഭിമുഖം നടക്കുന്നു

കൊല്ലം മെഡിക്കല്‍ കോളേജിലെ സീനിയര്‍ റസിഡന്റ് (ജനറല്‍ മെഡിസിന്‍) തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി നവംബര്‍ 13ന് രാവിലെ 11 മുതല്‍ അഭിമുഖം നടക്കും. വിശദ വിവരങ്ങള്‍ക്ക്: www.gmckollam.edu.in

ഐ എച്ച് ആർ ഡി യിൽ പ്രിൻസിപ്പൽ നിയമനം

സർക്കാർ / എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ / പ്രൊഫസർമാർക്ക് ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിൽ അഡ്ഹോക് വ്യവസ്ഥയിൽ പ്രിൻസിപ്പൽ തസ്തികയിൽ അപേക്ഷിക്കാം. 
എ ഐ സി ടി ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള 60 വയസിൽ താഴെയുള്ളവർ നവംബർ 21 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പ്‌മെന്റ്, ചാക്ക, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : director@ihrd.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain