ആയുഷ് മിഷന് കീഴിൽ മൾട്ടിപർപ്പസ് വർക്കർ ഹെൽപ്പർ തസ്തികയിൽ അവസരങ്ങൾ.
നാഷണൽ ആയുഷ് മിഷൻ - ഇടുക്കി ജില്ല - കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയി ലേക്ക് 02-12-2024 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നട ത്തുന്നു. താത്പര്യമുളള ഉദ്യോഗാർഥികൾ വയസ്സ്,യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്‌ട് പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിചേരേണ്ടതാണ്.
അഭിമുഖത്തിന് 20 പേരിൽ കൂടുതൽ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
തസ്തിക - മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ
യോഗ്യത - കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുള്ള അംഗീകൃത നഴ്സിംഗ് സ്കൂൾ അംഗീകരിച്ച ജി.എൻ.എം നഴ്സിംഗ് .
ഒഴിവുളള ഡിസ്പെൻസറികൾ -ജി എ ഡി മൂന്നാർ, ജി എസ്സ് ഡി പളളിവാ സൽ, ജി എച്ച് ഡി പമ്പനാർ
പ്രതിമാസ വേതനം - 15000/- രൂപ
പ്രായ പരിധി - 01 -01-2024 ന് 40 വയസ്സ് കവിയരുത്.