ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ അവസരം.

പത്താം ക്ലാസ് ഉള്ളവർക്ക് ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ അവസരം.

കേരള പി എസ് സി കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ സ്റ്റോർ കീപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,000 - 43,600 രൂപ

ഉദ്യോഗാർത്ഥികൾ 377/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഡിസംബർ 4 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്


🔺ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

നവംബർ 6 ന് പകൽ 9 മണിക്ക് അടിമാലി താലൂക്ക് ആശുപ്രതി ആഫീസിലാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുക.

എസ് എസ് എൽ സി , എ എൻ എം സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കേരള നേഴ്സ‌സ് & മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ . ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain