കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
സെക്യൂരിറ്റിക്ക് പത്താം ക്ലാസും കുക്കിന് അഞ്ചാം ക്ലാസും ആണ് യോഗ്യത.
പ്രായപരിധി 25-45 വയസ്.
നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വായം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 12ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം.
🔺കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ റെഡിയോഗ്രാഫര്‍ ട്രെയിനിയുടെ അഞ്ച് ഒഴിവുകളിലേക്ക് ഒരു വര്‍ഷം കാലയളവിലേക്ക് ട്രെയിനികളെ നിയമിക്കുന്നു.
ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്‌റ്റൈപെന്‍ഡ് നല്‍കും.
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഏഴിന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.വിദ്യാഭ്യാസ യോഗ്യത: ഡിആര്‍ടി/ഡിആര്‍ആര്‍ടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-35.