കേരള സർക്കാർ വഴി ജർമ്മനിയിൽ ജോലി നേടാം.

ജർമനിയിൽ അവസരം പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജർമനിയിലെ നഴ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ( സൗജന്യ നിയമനം)
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

യോഗ്യത: PBBN/ BSc നഴ്സിംഗ്, B1/ B2 ലെവൽ സർട്ടിഫിക്കറ്റ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: EUR 2400 - 4000

എയർ ടിക്കറ്റ്, വിസ എന്നിവ നൽകുന്നതാണ്.


2) ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.ഇ.ജി ടെക്നീഷ്യന്റെ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നവംബര്‍ 1 ന് 40 വയസ്സ് കവിയരുത്.

ന്യൂറോ ടെക്നോളജിയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ നേടിയവരായിരിക്കണം. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി/ജനറല്‍ ആശുപത്രി/ജില്ലാ ആശുപത്രി/ മറ്റ് സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മിനിമം ആറുമാസത്തെ പ്രവര്‍ത്തിപരിചയം വേണം.

അപേക്ഷാ ലിങ്ക് വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഇമെയിലില്‍ ലഭിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഡിസംബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖാന്തിരമോ എത്തിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഔട്ടും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പും ഓഫീസില്‍ ലഭിച്ചില്ലെങ്കില്‍ ഓണ്‍ലൈനായി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain