സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സ്‌റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെൻറുകളിലേക്ക് കരാർ അടിസ്‌ഥാനത്തിൽ സ്‌കിൽ സെൻറർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.
യോഗ്യത എംബിഎ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക്.
പ്രായ പരിധി 20 വയസ് മുതൽ 35 വയസ് വരെ.ശമ്പളം : പ്രതിമാസം 25000/- രൂപ
താൽപര്യമുള്ളവർ സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട‌് കോ- ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നവംബർ 20 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് - ഇൻ - ഇൻ്റർവ്യൂവിൽ ഹാജരാകണം .
2) കോട്ടയം: എരുമേലി കൊരട്ടി പാലത്തിന് സമീപം കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള എരുമേലി .
പിൽഗ്രിം അമിനിറ്റി സെന്ററിൽ സൂപ്പർവൈസറുടെ ഒഴിവിലേയ്ക്ക് താല്ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
യോഗ്യത: ബിരുദം, രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. 35 വയസ് പൂർത്തിയാവരുത്.
അപേക്ഷ ഡിറ്റിപിസി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 15ന് വൈകിട്ട് അഞ്ചു വരെ നൽകാം.
വിശദവിവരത്തിന് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടാം.