പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മൃഗസംരക്ഷണ വകുപ്പിൽ അവസരം

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മൃഗസംരക്ഷണ വകുപ്പിൽ അവസരം
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് ജോലി നേടാം
മലപ്പുറം: മൃഗസംരക്ഷണ വകുപ്പ് മുഖേന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് 18000 രൂപ പ്രതിമാസ വേതന നിരക്കില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസ്സായവരും എല്‍ എം വി ലൈസന്‍സ് ഉള്ളവരുമായിരിക്കണം.

താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 3ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ (സിവില്‍ സ്റ്റേഷന്‍) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

നിയമനം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നിയമന്‍ വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേയ്‌ക്കോ ആയിരിക്കും.

🔰തോട്ടടയിലെ കണ്ണൂർ ഗവ.ഐ ടി ഐ യിൽ റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷണർ ടെക്‌നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/ എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യതയുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണന വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ.

 ഡിസംബർ 2 ന് 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,
 മുൻഗണന വിഭാഗം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണന വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain