സർക്കാർ ഓഫീസുകളിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം
കേപ്പിന്റെ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് അടുക്കള സഹായിയുടെ (പാചകക്കാരി) താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വനിത ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.
പാചകം ചെയ്യാനും എഴുത്തും വായനയും അറിഞ്ഞിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം എന്നിവയും സഹിതം നവംബര്‍ 25 ന് രാവിലെ 10.30നകം ടെസ്റ്റ്, അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04672250377, 9495656060.
ഒ.പി കൗണ്ടർ സ്റ്റാഫ് അഭിമുഖം 22ന്
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു ഒ.പി കൗണ്ടർ സ്റ്റാഫിന്റെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നവംബർ 22 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ വെച്ചാണ് അഭിമുഖം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
സ്കിൽ സെന്റർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു
സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സ്‌റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 10 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെൻറുകളിലേക്ക് കരാർ അടിസ്‌ഥാനത്തിൽ സ്‌കിൽ സെൻറർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.
യോഗ്യത എംബിഎ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക്.
പ്രായ പരിധി 20 വയസ് മുതൽ 35 വയസ് വരെ. താൽപര്യമുള്ളവർ സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട‌് കോ- ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നവംബർ 20 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് – ഇൻ ഇൻ്റർവ്യൂവിൽ ഹാജരാകണം .ഫോൺ:
ഡ്രൈവർ കം ക്ലീനർ
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം.
താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.