മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ജോലി നേടാം

പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർ നവംബര്‍ 16 മുന്നായി അപേക്ഷിക്കാം,


യോഗ്യത വിവരങ്ങൾ?

ബികോമും പിജിഡിസിഎ യും യോഗ്യതയുളള ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി നവംബര്‍ 16. ഫോണ്‍ : 04734 288621.

🛑 അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം നവംബര്‍ 20 ന് നടക്കും.രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പതിന്. ഫോണ്‍ : 0468 2256000.

ട്രെയിനി നിയമനം
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എൻജിനീയറിങ് ട്രെയിനികളെ നിയമിക്കുന്നു. 

നിയമനത്തിനായി നവംബർ 14 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം ഉള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. നവംബർ 13 ന് വൈകുന്നേരം നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14 രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

ധനുവച്ചപുരം ​ഗവ.ഐ.ടി.ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് ട്രേഡിൽ മുസ്ലീം വിഭാ​ഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 

ബന്ധപ്പെട്ട വിഷയത്തിൽ ഡി​ഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോ​ഗ്യത. 

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ19ന് രാവിലെ 10ന് യോ​ഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ധനുവച്ചപുരം ​ഗവ.ഐ.ടി.ഐയിൽ അഭിമുഖത്തിന് ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain