പ്രതിദിന വേതനം: 1000 രൂപക്കു
ഗുരുവായൂർ ദേവസ്വത്തിൽ 11 ഫൊട്ടോഗ്രഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർമാരുടെ താൽക്കാലിക ഒഴിവുകൾ, താല്പര്യം ഉള്ളവർ നേരിട്ടുള്ള കൂടികാഴ്ച വഴി ജോലി നേടുക.പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ കൂടി ചെയ്യുക.
കൂടിക്കാഴ്ച 13ന് രാവിലെ 10 ന്.
അപേക്ഷകർ ഹിന്ദുക്കൾ ആയിരിക്കണം.
യോഗ്യത: പത്താം ക്ലാസ്, ഫൊട്ടോഗ്രഫിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടർ പരിജ്‌ഞാനം.
ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ സ്വന്തമായി വേണം.
പ്രായം: 50 വയസ്സിൽ കൂടരുത്.
പ്രതിദിന വേതനം: 1000 രൂപ.
ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ക്ലർക്ക്/സമാന തസ്തികയിൽ സേവന മനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.
ശമ്പള സ്കെയിൽ 26,500-60,700. അപേക്ഷകർക്ക് ഡാറ്റ എൻട്രിയിൽ പ്രാവീണ്യം വേണം. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.
അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, ടിസി-43/1039, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം- 36 എന്ന വിലാസത്തിൽ ഡിസംബർ 9ന് മുമ്പ് ലഭ്യമാക്കണം. ഫോൺ : 0471 2464240