കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ, എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ
എക്സിക്യൂട്ടീവ്
യോഗ്യത
1. ബിരുദം കൂടെ 3 വർഷത്തെ പരിചയം
അല്ലെങ്കിൽ
2. ബിരുദാനന്തര ബിരുദം കൂടെ 2 വർഷത്തെ പരിചയം
അല്ലെങ്കിൽ
3. MBA കൂടെ ഒരു വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,350 രൂപ
ഗ്രാജ്വേറ്റ് ഇൻ്റേൺ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (PG/MBA ഉള്ളവർക്ക് മുൻഗണന)
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 12,500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.