മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലി നേടാം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലി നേടാം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ കോഴിക്കോട് ജില്ലാതല ക്വാളിറ്റി മോണിറ്റര്‍മാരുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയിറിംഗ് വിഭാഗത്തില്‍ അസി. എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച, 65 വയസ്സില്‍ താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ സെല്‍, സി. ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ, നേരിട്ടോ സ്വന്തം തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം നവംബര്‍ 25 നകം ലഭ്യമാക്കണം.

അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാസത്തില്‍ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസം വരെയും ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ / ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്തല പരിശോധന നടത്തി റിപ്പോര്‍ട്ട് ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ദിവസത്തെ സൈറ്റ് വിസിറ്റിംഗ്, യാത്ര ചെലവ് ഉള്‍ക്കട 1455 പ്രതിദിന വേതന നിരക്കില്‍ ഒരു മാസം പരമാവധി 21325 രൂപ വേതനം ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain