വിവിധ പഞ്ചായത്തുകളിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

വിവിധ പഞ്ചായത്തുകളിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ 
മിനി ജോബ് ഡ്രൈവ് അഞ്ചിന്

മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മിനി ജോബ് ഡ്രൈവ് ഡിസംബർ അഞ്ചിന് മാവേലിക്കര മിനിസിവിൽ സ്റ്റേഷനിലുള്ള താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ ഇരുന്നൂറോളം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എൽ.സി, പ്ലസ്ടൂ, ഡിഗ്രീ എന്നീ യോഗ്യതയുള്ള 18 നും 35 നുമിടയിൽ പ്രായമുള്ളവർ രാവിലെ 9.30 ന് റിപ്പോർട്ട് ചെയ്യണം. ഫോൺ: 0479-2344301, 9526065246

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ; വാക്ക് ഇൻ ഇന്റർവ്യൂ 5ന്

ആലപ്പുഴ ജില്ലാ ഭരണകൂടവും, ആസ്റ്റർ മെഡ്സിറ്റിയും സംസ്ഥാന നൈപുണ്യ വികസന മിഷനും ചേർന്ന് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) വൃദ്ധപരിചരണം/കിടപ്പ് രോഗി പരിചരണം (ജി.സി.ആർ.എ) ക്ലാസ്സുകളിലേക്കുള്ള വാക്ക് - ഇൻ ഇന്റർവ്യൂ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഡിസംബർ 5ന് വ്യാഴം രാവിലെ 9.30 മുതൽ നടക്കും.


പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8592064649 , 9526108535.

വാക് ഇന്‍ ഇന്റര്‍വ്യൂ

മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡെന്റല്‍ അസിസ്റ്റന്റ് സര്‍ജ്ജനെ നിയമിക്കുന്നതിന് ഡിസംബര്‍ 9ന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു. വിവരങ്ങള്‍ക്ക്: 04832734866.

ബയോസ്റ്റാറ്റിസ്റ്റിഷ്യൻ നിയമനം

കണ്ണൂർ സർക്കാർ ആയുർവേദ കോളജിൽ ബയോസ്റ്റാറ്റിസ്റ്റിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഡിസംബർ 18ന് രാവിലെ 11ന് പരിയാരത്തെ കണ്ണൂർ സർക്കാർ ആയുർവേദ കോളജിൽ വാക് ഇൻ ഇന്റർവ്യു നടത്തും. ബയോസ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുമാണ് യോഗ്യത.

പ്രവൃത്തിപരിചയം അഭിലഷണീയം. കരാർ കാലാവധി ഒരു വർഷം. ഉദ്യോഗാർഥികൾ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം 18ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ കോളജ് ഓഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാം

നിഷിൽ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്ങിലെ (നിഷ്) ഐസിഎംആറിന്റെ ന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജിയിൽ (NCAHT) പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്, പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 11. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career .

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain