പ്രയുക്തി മെഗാ തൊഴില്‍ മേള വഴി വിവിധ കമ്പനികളിൽ അവസരം.

പ്രയുക്തി മെഗാ തൊഴില്‍ മേള വഴി വിവിധ കമ്പനികളിൽ അവസരം.

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള പ്രയുക്തി 2025 ജനുവരി 4 ന് ശനിയാഴ്ച പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ വെച്ച് നടത്തും.

വിവിധ മേഖലകളിലെ 50 ല്‍പരം സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും.
പ്രവൃത്തിപരിചയം ഉളളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.

എസ്എസ്എല്‍സി, പ്ലസ് ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നു ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.

ബയോഡാറ്റയുടെ 6 പകര്‍പ്പ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവയുമായി രാവിലെ 9 മണിക്ക് കോളേജില്‍ എത്തിച്ചേരേണ്ടതാണ്.

2) പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള വിവിധ ആയുർവേദ ആശുപത്രികളിൽ ആയുർവേദ തെറാപ്പിസ്റ്റുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സുമാണ് യോഗ്യത.

പ്രായം 45 ൽ താഴെ.
അപേക്ഷകൻ യോഗ്യത, ജനനതിയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ ആയുർവ്വേദ മെഡിക്കൽ ഓഫീസർ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain