പാലക്കാട് : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നതിനായി ഡിസംബര്‍ 18 ന് രാവിലെ 10.30 ന് വാക്- ഇന്‍-ഇന്റര്‍വ്യൂ നടക്കും.
വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി, മൈക്രോ ബയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ എം.എസ്.സി ബിരുദം. പ്രായപരിധി 28 വയസ്.
പ്രതിമാസം 10,000 രൂപയാണ് സ്‌റ്റൈപ്പന്റ്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം വാക് ഇന്റര്‍വ്യൂവിനായി ജില്ലാ കാര്യാലയത്തില്‍ എത്തിച്ചേരണം.
മുമ്പ് അപ്രന്റീസായി പരിശീലനം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
2) ആലപ്പുഴ ജില്ലയിലെ റവന്യൂ ഡിവിഷണൽ ഓഫീസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.
ഒരു വർഷത്തേക്കാണ് നിയമനം.
ശമ്പളം 21,000/ രൂപ.
പ്രായപരിധി 18നും 35നും ഇടയിൽ.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, വേഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംങ് അറിഞ്ഞിരിക്കണം.എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ളവർ ഡിസംബർ 17 ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ, പകർപ്പ് രേഖകളുമായി നേരിട്ട് ഹാജരാകണം.