ആയുഷ് മിഷനിൽ ഇപ്പോൾ നിരവധി അവസരങ്ങൾ

ആയുഷ് മിഷനിൽ ഇപ്പോൾ നിരവധി അവസരങ്ങൾ 
നാഷണൽ ആയുഷ് മിഷൻ - ഇടുക്കി ജില്ല - കരാർ അടി സ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്‌തികയിലേക്ക് 20-12-2024 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. താത്പര്യമുളള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയി ക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിറ്റുകളുടെ കോപ്പികളു മായി തൊടുപുഴ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിചേരേണ്ടതാണ്.


അഭിമുഖത്തിന് 15 പേരിൽ കൂടുതൽ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

1) തസ്ത‌ിക - ഫുൾ ടൈം സ്വീപ്പർ
2) യോഗ്യത പത്താം ക്ലാസ്സ്
3)ഒഴിവുളള സ്ഥാപനം ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ്
4)പ്രതിമാസ വേതനം - 12000/- രൂപ
5)പ്രായ പരിധി - 40 വയസ്സ് കവിയരുത്.

2) കണ്ണൂർ: കുടുംബ കോടതിയിലെ കേസുകളിൽ കൗൺസിലിങ്ങ് നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ അഡീഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു.

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ഫാമിലി കൗൺസിലിംഗിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും നിയമിക്കപ്പെടാൻ അനുയോജ്യരായവരുമായ ഉദ്യോഗാർഥികൾക്ക് കുറഞ്ഞ പരിചയകാലയളവ് സംബന്ധിച്ച് ഇളവ് അനുവദിക്കും.

ബയോഡേറ്റ സഹിതം ജഡ്ജ, ഫാമിലി കോടതി, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം.
ഡിസംബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain