കേരള സർക്കാർ വഴി വിദേശത്ത് അവസരങ്ങൾ.

കേരള സർക്കാർ സ്ഥപന്മായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഒഴിവിലേക്ക് നിയമനം നടത്തുന്നു.

പുരുഷന്മാർക്ക് അപേക്ഷിക്കാം.
ഒഴിവ്: 200
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ അതിൻ്റെ മുകളിലോ
പരിചയം: 2 വർഷം

പ്രായം: 25 - 40 വയസ്സ്
ഉയരം: മിനിമം 5'9"
ശമ്പളം: AED 2262


ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 31
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

2) കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ ട്രെയിനികളുടെ ഒഴിവുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ റേഡിയേഷൻ ടെക്നോളജി കോഴ്സ്, മൂന്ന് വർഷ ഡി ആർ ആർ ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജനുവരി 6ന് 5 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കാം.

അഭിമുഖത്തിനുള്ള തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain