കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരവധി തസ്തികളിൽ നിയമനം

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരവധി തസ്തികളിൽ നിയമനം
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ വായിച്ച ശേഷം നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടുക. പരമാവധി ഹോസ്പിറ്റലിൽ ജോലി തേടി നടക്കുന്ന നിങ്ങളുടെ അറിവിൽ ഉള്ളവർക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക.

ഒഴിവുകൾ & യോഗ്യത 

ഡോക്ടര്‍, യോഗ്യത (എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍). എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍, (ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ്ങ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍, 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.).
സ്റ്റാഫ് നേഴ്‌സ് (ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ്ങ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍). 
കുക്ക് (എട്ടാം തരം, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മാത്രം), 
ഫിസിയോ തൊറാപ്പിസ്റ്റ് (ബി.പി.ടി, എം.പി.ടി),


വനിതാ ഫിറ്റ്‌നസ് ട്രെയിനര്‍ ( ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കേഷന്‍, വനിതകള്‍ മാത്രം). 

എങ്ങനെ ജോലി നേടാം?

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം ഡിസംബര്‍ 11 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 
ഫോണ്‍ 04936 270604, 7736919799

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain