കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മുല്യനിര്‍ണയ ക്യാമ്പിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ദിവസ വേതന നിരക്കില്‍ ക്യാമ്പ് അസ്സിസ്റ്റന്റുമാരെ നിയമിക്കുന്നു.
രണ്ടു ഒഴിവ്.
യൂണിവേഴ്‌സിറ്റി ബിരുദം/മൂന്നു വര്‍ഷ ഡിപ്ലോമ കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത.
സമാന മേഖലയില്‍ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന.
വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 13 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടികാഴ്ച്ചയ്ക്ക് നേരിട്ട് ഹാജരാകണം.
2) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
പ്രായപരിധി 20-36 .
യോഗ്യത- പ്ലസ് ടു, സയന്‍സ്, ഡി എം ഇ അംഗീകാരമുളള ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ, പി.ജി ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഡയാലിസിസ് ടെക്‌നീഷ്യന്‍, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.
രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 11.00 മുതല്‍ 11.30 വരെ.