കൊച്ചിൻ പോർട്ടിൽ നിരവധി അവസരങ്ങൾ
കൊച്ചിൻ പോർട്ടിൽ ജോലി നോക്കുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ സുവർണ്ണാവസരം. പബ്ലിക് റിലേഷൻസ് കൺസൾട്ടൻ്റ്, ലീഗൽ അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് ഇതാ ഉടൻ നിയമനം.അപേക്ഷിക്കാനുള്ള അവസാന തീയതി. 35 നും 40നും ഇടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.
ബിരുദധാരികള്‍ക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഡിസംബർ 27 ആണ്
കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.cochinport.gov.in സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
പബ്ലിക് റിലേഷൻസ് കൺസൾട്ടൻ് യോഗ്യത: പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ മാനേജ്‌മെൻ്റ്, അഡ്വർടൈസിംഗ് അല്ലെങ്കില്‍ അനുബന്ധ മേഖലകളിൽ ബിരുദം. ഈ മേഖലകളിലെ ഡിപ്ലോമ/പി.ജി ഡിപ്ലോമ/പി.ജി ബിരുദം എന്നിവയും പരിഗണിക്കുന്നതാണ്.
5 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി: 40 വയസ്. ശമ്പളം: 60,000 രൂപ/ മാസം.
ലീഗൽ അസോസിയേറ്റ്യോഗ്യത: നിയമത്തിൽ ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി: 35 വയസ്, ശമ്പളം: 50,000 രൂപ/ മാസം.