പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ അവസരം.

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ അവസരം.
പത്താം ക്ലാസ് യോഗ്യത മുതൽ തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലെ 19 ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഹാർ സർക്കിളിലാണ് അവസരങ്ങൾ വന്നിട്ടുള്ളത്.

ശമ്പളം: 19,900 രൂപ.
യോഗ്യത: പത്താംക്ലാസ് വിജയവും ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസും,


ഇത്തരം വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും. കൂടാതെ വാഹനങ്ങളുടെ ചെറിയ കേടുപാടുകൾ തീർക്കാൻ കഴിയും വിധം മോട്ടോർ മെക്കാനിസത്തിൽ അറിവുമുണ്ടായിരിക്കണം.

പ്രായം: 18-27 (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ബാധകം).

അപക്ഷാഫീസ്: 100 രൂപ
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേ ക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകൾ സഹിതം സ്പീഡ്/ രജിസ്ട്രേഡ് തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 12.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain