കേരള സർക്കാർ വഴി ദുബായിലെ പ്രശസ്ത കമ്പനികളിലേക്ക് അവസരങ്ങൾ.

കേരള സർക്കാർ വഴി ദുബായിലെ പ്രശസ്ത കമ്പനികളിലേക്ക് സെക്യൂരിറ്റി ഗാർഡ് അവസരങ്ങൾ.
 വിദേശ രാജ്യത്ത് ജോലി നോക്കുന്ന സുഹൃത്തുക്കൾക്ക് വൻ അവസരവുമായി കേരള സർക്കാരിന്റെ ഒടെപെക്. മിനിമം പത്താംക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അവസരം വന്നിട്ടുണ്ട്. ഏകദേശം 200 ഓളം വേക്കൻസികൾ ആണ് നിലവിൽ വന്നിട്ടുള്ളത്.

 പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ആർമി പോലീസ് തുടങ്ങിയ മേഖലകളിൽ നിന്നും വിരമിച്ചവർക്ക്മുൻഗണന. നിങ്ങളുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

പ്രായപരിധി 25 വയസ്സനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം.അതോടൊപ്പം മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.ഏകദേശം 50,000 രൂപ മുതൽ തന്നെ ലഭിക്കുന്നതാണ്.

ഇമെയിൽ : jobs@odepc.in

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 31നു മുന്നേ താഴെ കാണുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ അയച്ചു കൊടുക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain