ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അവസരങ്ങൾ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അവസരങ്ങൾ 
കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ, അക്കൗണ്ട് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തിക പട്ടികവർഗ്ഗ വിഭാഗകാർക്ക് സംവരണം ചെയ്തതാണ്.പരമാവധി ഷെയർ ചെയ്യുക.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ അസലും പകർപ്പുമായി ഡിസംബർ നാലിന് രാവിലെ 10.30 മുതൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. 
ഫോൺ 04936286644.

കരാർ നിയമനം 

ജയിൽ വകുപ്പിൽ നാല് കൗൺസിലർമാരെ പ്രതിമാസ വേതന വ്യവസ്ഥയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്പെഷൽ സബ് ജയിൽ തിരുവനന്തപുരം, കൊട്ടാരക്കര, മാവേലിക്കര, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നിയമനം. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡയറക്ടർ ജനറൽ, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്, ജയിലാസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിലോ, keralaprisons@gov.in എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ: www.keralaprisons.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain