സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ അവസരങ്ങൾ.

സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ അവസരങ്ങൾ.
കോട്ടയം ജില്ലയിൽ എസ്.എസ്.കെ. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെട്ട 14 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: ട്രെയിനർ-സ്‌കിൽ കൗൺസിൽ അംഗീകരിച്ച ട്രെയിനർ യോഗ്യത. സ്‌കിൽ സെന്റർ അസിസ്റ്റന്റ്- ബന്ധപ്പെട്ട സ്‌കിൽ മേഖലയിൽ വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ്. ജയം.

യോഗ്യരായവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഡിസംബർ 28 നകം എസ്.എസ്.കെ. കോട്ടയം ജില്ലാ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം.

വിലാസം: ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം, കോട്ടയം, വിദ്യാഭ്യാസ സമുച്ചയം, വയസ്‌ക്കരക്കുന്ന്, കോട്ടയം -686001.

2) കണ്ണൂർ: ചൊക്ലി പിഎച്ച്‌സിയിൽ പഞ്ചായത്ത് പ്രൊജക്ട് മുഖേന ഡോക്ടറെ നിയമിക്കുന്നതിനായി പിഎസ്സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച ചൊക്ലി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 28ന് ഉച്ച രണ്ട് മണിക്ക് നടത്തും.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒരു മണിക്ക് മുമ്പ് ചൊക്ലി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ എത്തുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain