സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് അവസരം
അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം' എന്ന പദ്ധതി പ്രകാരം ജോലി നേടുന്നതിനുള്ള പ്രവൃത്തിപരിചയം ലഭ്യമാക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കോട്ടത്തറയിലെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പ്രവൃത്തി പരിചയം നല്‍കുക.പ്രതിമാസ സ്റ്റൈപ്പന്റോടു കൂടിയാണ് പരിശീലനം. ബി.ടെക് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ (സ്‌റ്റൈപ്പന്റ്: 10,000 രൂപ),
▪️ലാബ് ടെക്‌നീഷ്യന്‍/ റേഡിയോഗ്രാഫര്‍ (സ്‌റ്റൈപ്പന്റ്: 8,000 രൂപ),
▪️ഡയാലിസിസ് ടെക്‌നീഷ്യന്‍ (സ്‌റ്റൈപ്പന്റ്: 8,000 രൂപ),
▪️ഫാര്‍മസിസ്റ്റ്/ സ്റ്റാഫ് നഴ്‌സ് (സ്‌റ്റൈപ്പന്റ്: 8,000 രൂപ),
▪️ഡിപ്ലോമ സിവില്‍ എഞ്ചിനീയര്‍ (സ്‌റ്റൈപ്പന്റ്: 8,000 രൂപ),
▪️കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ഐ.ടി.ഐ സി.ഒ.പി.എ/ സ്റ്റെനോഗ്രാഫര്‍ (സ്‌റ്റൈപ്പന്റ്: 7,000 രൂപ)
എന്നീ തസ്തികകളിലാണ് നിയമനം. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ താമസം അനുവദിക്കും. താത്പര്യമുള്ളവര്‍ ജാതി-റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 12 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 250 5005.