ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

യോഗ്യത പ്ലംബര്‍ ട്രേഡില്‍ എന്‍ടിസി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായം 20 നും 40 നുമിടയില്‍.
രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ എടുക്കുവാന്‍ തയ്യാറാവണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2025 ജനുവരി 10ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കുക.

2) കണ്ണൂർ: തളിപ്പറമ്പ് താലൂക്കിൽ എരുവേശ്ശി വില്ലേജിലുള്ള ശ്രീ പാടിക്കുറ്റി ഭഗവതി ക്ഷേത്രത്തിൽ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിൽ ജനുവരി 18ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിലും നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും സൗജന്യമായി ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain