ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ തസ്തികയിൽ അവസരം.

ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ തസ്തികയിൽ അവസരം 
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകൾ നിലിവിലുണ്ട്. 

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 16 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽരേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.

ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം കുക്ക്/ കിച്ചൺ ഹെൽപ്പർ ജോലി 

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കേളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്/ കിച്ചൺ ഹെൽപ്പറിന്റെ ഒഴിവുണ്ട്.

എട്ടാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തിപരിചയം അഭിലഷണീയം. 
40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യാഗാർഥികളുടെ വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 18 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും.

 താൽപര്യമുള്ള ഉദ്യാഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain