കുടുംബശ്രീയിൽ വിവിധ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ

കുടുംബശ്രീയിൽ അവസരങ്ങൾ 
കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വി.എച്ച്.എസ്.സി.(അഗ്രി/ലൈവ് സ്്‌റ്റോക്ക്). കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്‌സിലറി അംഗം എന്നിവയിലൊന്ന് ആയിരിക്കണം. 

2024 ജൂൺ 30ന് 35 വയസിൽ കൂടരുത്. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രായം, ഫോട്ടോ അടങ്ങിയ മേൽവിലാസ രേഖ,


പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സിഡിഎസ് സാക്ഷ്യപത്രം, അപേക്ഷ ഫീസ് ഇനത്തിൽ ജില്ല മിഷൻ കോ-ഓർഡിനേറ്റർ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിലുളള അപേക്ഷകൾ താഴെ അഡ്രസ്സിൽ അയക്കുക.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, ജില്ല പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ഡിസംബർ 20 വൈകിട്ട് അഞ്ചുമണിക്കു മുമ്പ് ലഭിക്കണം. അപേക്ഷ ഫോമും, വിശദാംശങ്ങളും www.kudumbashree.org ലഭ്യമാണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain