സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ട്രെയിനി അഭിമുഖം നടത്തുന്നു

ട്രെയിനി അഭിമുഖം നടത്തുന്നു
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് നടപ്പിലാക്കി വരുന്ന അപൂർവ്വ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയിലേക്ക് പേപ്പർ കൺസർവേഷനിൽ പ്രവൃത്തി പരിചയമുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ജനുവരി 3ന് അഭിമുഖം നടക്കും. 

കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആറുമാസത്തെ കുറയാത്ത പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും റിക്കാർഡ് കൺസർവേഷൻ.


 ആർക്കൈവൽ സ്റ്റഡീസിലുള്ള പി.ജി ഡിപ്ലോമയും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പട്ട ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താൽപര്യമുള്ളവർ രാവിലെ 10.30ന് തിരുവനന്തപുരം നളന്ദയിലുള്ള ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ തിരിച്ചറിയൽ രേഖയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഡോക്യുമെന്റു കളുമായി ഹാജരാകണം. 
ഫോൺ: 9074541449, 9745542160.

വെറ്ററിനറി സർജൻ നിയമനം

പത്തനംതിട്ട: ജില്ലാവെറ്ററിനറി കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജനാകാം. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഡിസംബർ 31ന് രാവിലെ 11 നാണ് വോക്ക്-ഇൻ-ഇന്റർവ്യു. യോഗ്യത-ബി.വി.എസ.സി ആൻഡ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain