മത്സ്യവികസന ഫെഡറേഷനിൽ അവസരങ്ങൾ.
കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്)- ൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും MBA in ബിസിനസ്സ് മാനേജ്‌മെന്റിൽ പ്രൊഫഷണൽ യോഗ്യതയും തുടർന്ന് 15 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെ പ്രോജക്ട‌് മാനേജർ തസ്‌തികയിൽ (ഒരു ഒഴിവ്) താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31/12/2024-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി മാനേജിംഗ് ഡയറക്‌ടർ, മത്സ്യഫെഡ് കേന്ദ്ര ഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം -695009 എന്ന മേൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്ന കവറിന് മുകളിൽ തസ്‌തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകളും, അപൂർണ്ണമായ അപേക്ഷകളും, നിശ്ചിത യോഗ്യതയില്ലാത്ത അപേക്ഷകളും യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം മാനേജിംഗ് ഡയറക്‌ടറിൽ നിക്ഷിപ്‌തമായിരിക്കും.
2) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മൈക്രോബയോളജി വിഭാഗത്തിലെ വി.ആർ.ഡി.എൽ ഇൻഫ്ലുവൻസ പ്രോജക്ടിൽ ജൂനിയർ നഴ്സ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നഴ്സിങ്ങിൽ നാലുവർഷ ബിരദമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 31ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.