പ്ലേസ്മെന്റ് ഡ്രൈവ് വഴി നിരവധി അവസരം
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി 2024 ഡിസംബർ 19 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.താൽപര്യമുള്ള ഉദ്യോഗാർഥികൾ 18 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം.
ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 2024 ഡിസംബർ 19 ന് രാവിലെ 10 മണിക്ക് എസ്.സി/എസ്.ടി നാഷണൽ കരിയർ സർവീസ് സെന്റർ, സംഗീത കോളേജിനു പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
2) പാലക്കാട് : ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിങ് വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അസിസ്റ്റൻ്റ് പ്രൊഫസർമാരെ നിയമിക്കുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ എം.ഇ അല്ലെങ്കില്‍ ബി.ടെക് ആണ് യോഗ്യത.
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ ഫസ്റ്റ് ക്ലാസ് ബി.ഇ/ ബി.ടെക് ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 18 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് നടക്കും.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ () ലഭിക്കും.