സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ നിയമനം
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബിആർസികളിലെ ഗവ. സ്‌കൂളുകളിൽ ആരംഭിക്കുന്ന 12 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 27 വരെ അപേക്ഷ സമർപ്പിക്കാം. 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷാഫോറം http://www.ssakerala.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷയോടൊപ്പം പ്രായം, യോഗ്യത (മാർക്ക്‌ലിസ്റ്റ് ഉൾപ്പെടെ) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും മേൽവിലാസം തെളിയിക്കുന്നതിനുള്ള പ്രൂഫും സമർപ്പിക്കണം.
ദേശീയ യോഗ്യതാ രജിസ്റ്ററിലെ ക്വാളിഫിക്കേഷൻ പാക്കിൽ നിഷ്‌കർഷിച്ചിട്ടുള്ള ട്രെയിനർ യോഗ്യത നേടിയവർക്കോ അതത് സ്‌കിൽ കൗൺസിൽ അംഗീകരിക്കുന്ന യോഗ്യതയുള്ളവർക്കോ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷിക്കാം.
അതാത് എസ്.ഡി.സി.യിൽ അനുവദിക്കപ്പെട്ടിട്ടുള്ള ജോബ്‌റോളിൽ ഏതെങ്കിലും ഒന്നിൽ നിന്നും എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റ് നേടിവർക്ക് സ്‌കിൽ സെന്റർ അസിസ്റ്റന്റ് അപേക്ഷിക്കാം.
ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ അതാത് എസ്.ഡി.സി.യിൽ അനുവദിക്കപ്പെട്ടിട്ടുള്ള രണ്ട് സെക്ടറുകളിൽ ഏതെങ്കിലും ഒരു സെക്ടറിൽ നിന്നും എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരെയും പരിഗണിക്കും.
വിലാസം: ജില്ലാ പ്രോജക്ട് ഓഫീസ്, സമഗ്രശിക്ഷാ കേരളം, കണ്ണൂർ ട്രെയിനിംഗ് സ്‌കൂളിന് സമീപം, തലശ്ശേരി റോഡ് കണ്ണൂർ.