ഇന്റർവ്യൂ വഴി വിവിധ ജില്ലകളിൽ നേടാവുന്ന ഏറ്റവും പുതിയ അവസരങ്ങൾ.

ഇന്റർവ്യൂ വഴി വിവിധ ജില്ലകളിൽ നേടാവുന്ന ഏറ്റവും പുതിയ അവസരങ്ങൾ.
വാക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ആശുപത്രിയുടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, ആർസിഐ രജിസ്ട്രഷൻ യോഗ്യതയുള്ളവർക്ക് ഡിസംബർ 16 ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 04972734343, ഇ മെയിൽ dmhpkannur@gmail.com

യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്

കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഡിസംബർ 16 ന് രാവിലെ 11ന് കണ്ണപുരം പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2860234

ടെക്നിക്കൽ അസിസ്റ്റന്റ് അഭിമുഖം 17 ന്
ആലപ്പുഴ ജില്ലയിലെ റവന്യൂ ഡിവിഷണൽ ഓഫീസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ശമ്പളം 21,000/ രൂപ.


 പ്രായപരിധി 18നും 35നും ഇടയിൽ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, വേഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ഡിസംബർ 17 ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ, പകർപ്പ് രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0477-2253870

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ചെങ്ങന്നൂർ ഗവ: വനിത ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് താൽകാലിക നിയമനത്തിനായി ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.


സിവിൽ എഞ്ചിനീയറിംഗ് ബിരുദം/സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബന്ധപ്പെട്ടവിഷയത്തിൽ എൻടിസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമോ എൻഎസി യും ഒരു വർഷത്തെ പ്രവൃത്തി പരിചയമോ എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ 17 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0479-2457496.

വാക്- ഇന്‍- ഇന്റര്‍വ്യൂ 18ന്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നതിനായി ഡിസംബര്‍ 18 ന് രാവിലെ 10.30 ന് വാക്- ഇന്‍-ഇന്റര്‍വ്യൂ നടക്കും.


 വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി, മൈക്രോ ബയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ എം.എസ്.സി ബിരുദം. പ്രായപരിധി 28 വയസ്. പ്രതിമാസം 10,000 രൂപയാണ് സ്‌റ്റൈപ്പന്റ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം വാക് ഇന്റര്‍വ്യൂവിനായി ജില്ലാ കാര്യാലയത്തില്‍ എത്തിച്ചേരണം. മുമ്പ് അപ്രന്റീസായി പരിശീലനം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0494 2505542, വെബ്‌സൈറ്റ്: www.kspcb.kerala.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain