ഒഡെപെക് വഴി ദുബായിലെ പ്രമുഖ ആശുപത്രികളിൽ അവസരങ്ങൾ.

ഒഡെപെക്  വഴി ദുബായിലെ പ്രമുഖ ആശുപത്രികളിൽ ജോലി അവസരങ്ങൾ.
ദുബായിലെ ആശുപത്രിയിൽ ജോലി വിവിധ തസ്തികളിലേക്ക് അവസരം.
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ദുബായിലെ ആശുപത്രി ശൃംഖലയിലേക്ക് ക്വാളിറ്റി മാനേജർ, ഒക്യുപ്പേഷണൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, HSE & Safety, അക്കൗണ്ടന്റ് എന്നിവരെ നിയമിക്കുന്നു. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 8-ന് നടക്കുന്നതാണ്.

അതത് തസ്തികയിൽ ആശുപത്രി മേഖലയിൽ ചുരുങ്ങി യത് 5 വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. പ്രായം: 40 വയസ്സിൽ താഴെ. ശമ്പളത്തിനുപുറമേ വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യ മായിരിക്കും. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത തെളിയി ക്കുന്ന വിവിധ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 8 -ന് രാവിലെ 8:30-നും 10-നും ഇടയിൽ അങ്ക മാലിയിലെ ഒഡെപെക് ട്രെയിനിങ് സെന്ററിൽ എത്തണം.

കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain